അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച് അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസും,പാലക്കാട് ജില്ലാ എക്‌സൈസ് വകുപ്പും,വിമുക്തി മിഷനും,വാക്കേഴ്‌സ് ക്ലബും സംയുക്തമായി ലഹരി വിരുദ്ധ റാലി പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ നിന്ന് ആരംഭിച്ചു കോട്ട മൈതാനത്ത് സമാപിച്ചു.ബഹുമാനപ്പെട്ട പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ശ്രീ രാകേഷ് അവർകൾ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് കോട്ട മൈതാനത്തു വച്ചു സമാപന സമ്മേളനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനുമോൾ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ശ്രീ സതീഷ് എക്‌സൈസ്  സർക്കിൾ ഇൻസ്‌പെക്ടർ സ്വാഗത പ്രസംഗം നടത്തുകയും,അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസിന്റെ പ്രിൻസിപ്പൽ ശ്രീ ശ്രീജിത്ത് എം നായർ, വിമുക്തി മിഷൻ കോർഡിനേറ്റർ കുമാരി ദൃശ്യയും ആശംസകൾ അറിയിച്ചു. ഇതോടനുബന്ധിച് അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയന്സസിലെ വിദ്യാർത്ഥി,വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും, തെരുവുനാടകവും സംഘടിപ്പിച്ചു.